പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബിനീഷ്. മൊബൈല്‍ ഫോണില്‍ തല താഴ്ത്തി ഇരിക്കുന്നവനായിട്ടാണ് അധികസമയവും എല്ലാവരും ഇപ്പോള്‍ ബിനീഷിനെ കാണാറുള്ളത്. വീട്ടില്‍ വിരുന്നുകാര് വന്നാലും അവരോട് അധികം സംസാരിക്കാനോ അവരെ സത്കരിക്കാനോ അവന് താല്പര്യം കുറവാണ്. ബിനീഷിന്റെ ഈ സ്വഭാവം കണ്ട് പലരും ഇഷ്ടകേടുകള്‍ പ്രകടിപ്പിച്ചു എങ്കിലും അവന് അത്തരം സംസാരം തീരെ ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. അപ്പന്റെ കൂടെ ആശുപത്രി വരെ കൂട്ട് പോകാന്‍ ബിനീഷിനോട് ആവശ്യപ്പെട്ട അമ്മയോട് څഇപ്പോ എന്നെ കൊണ്ടാകില്ലچ എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് തര്‍ക്കിച്ച് ഫോണില്‍ ഞോണ്ടികൊണ്ടിരുന്ന ബിനീഷിനെ അമ്മ വല്ലാതെ ശകാരിച്ച് അവസാനം അമ്മ കരഞ്ഞ് അവന്റെ മുന്നില്‍ നിന്ന് അകത്തേക്ക് കടന്ന് പോകുമ്പോഴും അമ്മയെ അവന് ശ്രദ്ധിച്ചതേ ഇല്ല. അപ്പന് പുറത്ത് പോയി തിരിച്ച് വരുമ്പോഴും അവന് മൊബൈല്‍ തല താഴ്ത്തി ഇരിക്കുന്നത് കണ്ട മാതാപിതാക്കള്‍ ഇന്ന് വല്ലാതെ അവനെ ഓര്‍ത്ത് വിഷമിക്കുന്നു. പുറത്തിറങ്ങാന്‍ അവന് ഇപ്പോള്‍ തീരെ മടിയാണ്. പഠിക്കാനോ ജോലിചെയ്യാനോ സമയം ഇല്ല. രാത്രിയിലെ ഉറക്കവും നന്നേ കുറഞ്ഞിരിക്കുന്നു. ചുറ്റുപാടുകളെ മകന് തീരെ ശ്രദ്ധിക്കുന്നില്ല. മകനെ മൊബൈല്‍ ലോകത്ത് നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ എന്താണ് ചെയ്യേണ്ടത്?
മറ്റുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം ഫോണില്‍ നോക്കിയിരിക്കുന്ന ബിനീഷിന്റെ അവസ്ഥയെ പറയുന്ന പേരാണ് ഫബ്ബിംഗ് (Phubbing). ഇന്ന് സാധാരണയായി മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന മാരകമായ ഒരു സാമൂഹിക പ്രശ്നമാണ് ഫബ്ബിംഗ്. മൊബൈല്‍ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ശ്രദ്ധകൊടുക്കുന്നതുവഴി അരികിലുള്ളവരുടെ സാമീപ്യം പോലും മനസിലാക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണിത്. സാമൂഹ്യ ജീവിതത്തെ നിഷേധാത്മകമായി സ്വാധീനിക്കുന്ന ഈ സ്വഭാവം നേര്‍ക്കുനേര്‍ ഉള്ള വ്യക്തി ബന്ധങ്ങളെ സാരമായി ബാധിക്കുന്നു. വീട്ടില്‍ നടക്കുന്നതോ, ചുറ്റുപാടുകളില്‍ സംഭവിക്കുന്നതോ ആയ കാര്യങ്ങള്‍ അറിയാതെയും കേള്‍ക്കാതെയും പോവുകയും വ്യക്തികള്‍ സാമൂഹ്യാവബോധത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുന്നു. എത്ര തിരക്കിലായലും, എന്തു പ്രധാനപ്പെട്ട കാര്യം ചെയ്യുന്നതിനിടയിലായാലും ഫോണ്‍ ഇടയ്ക്കിടക്ക് നോക്കുന്ന ശീലം ഈ ഒരു പ്രശ്നത്തിന്റെ ഭാഗമായി വരുന്നു. പരിസരം മറന്ന് മൊബൈല്‍ ഫോണില്‍ ഇഴുകിചേരുന്ന അവസ്ഥയാണ് ബിനീഷില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഇന്ന് എറെ കൂടിവരുന്നതായി റോഡിലൂടെയും മറ്റും യാത്രചെയ്യുമ്പോള്‍ നാം കാണാറുണ്ട്. നേരെ എതിരേ വരുന്നവരെ ഒട്ടും ശ്രദ്ധിക്കാതെ ഫോണില്‍ മാത്രം നോക്കി ചിരിച്ചും കളിച്ചും കടന്ന് പോകുന്നവര്‍ മിക്കവരും ഗെയിം കളിച്ചുക്കുകയോ അല്ലങ്കില്‍ ആവശ്യമായതോ അനാവശ്യമായതോ ആയ കാര്യങ്ങള്‍ ഫോണില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നവരോ ആകാം. തുടര്‍ച്ചയായി ഇത്തരം സ്വഭാവം അറിയാതെ ജീവിതത്തിന്റെ ഭാഗമായാല്‍ പുറം ലോകവുമായുള്ള വ്യക്തിയുടെ സംമ്പര്ക്കങ്ങള് കുറയുന്നു. ഇത് പിന്നീട് ഏകാന്തതയ്ക്കും നിരാശക്കും കാരണമാകുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ഫബിംഗിലേക്ക് വ്യക്തികള്‍ വീഴുന്നത് പടി പടി ആയാണ്. ഫബ്ബിംഗിന്റെ ആദ്യ കാലങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നതോടൊപ്പം തന്നെ വ്യക്തികളോടും സംസാരിക്കാന്‍ ശ്രമിക്കും. ഫോണിലാണ് കൂടുതല്‍ ശ്രദ്ധയെങ്കിലും വ്യക്തികള്‍ക്ക് കുറച്ചൊക്കെ മറുപടി നല്കാന് സാധിക്കും. എന്നാല്‍ വ്യക്തികളുടെ മുഖത്ത് നോക്കിയല്ല ഫോണില്‍ നോക്കിയാണ് അധികവും അവര്‍ സംസാരിക്കുക. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഒരു അല്പസമയം ഫോണ്‍ കയ്യിലില്ലെങ്കില്‍ അവര്‍ അസ്വസ്ഥമാകുകയും ഫോണ്‍ കയ്യില്‍ കരുതാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യും. ഫബ്ബിംഗിലേക്ക് വ്യക്തി ആഴത്തിലെത്തിയെങ്കില് ഫോണില്‍ എപ്പോഴും എന്തെങ്കിലും തിരക്കികൊണ്ടിരിക്കുന്ന ഒരു ശൈലി പ്രകടമായി കാണുന്നു. ഇത്തരം പെരുമാറ്റ രീതികള്‍ വ്യക്തിബന്ധങ്ങളെയും കുടുംബ ജീവിത്തെയും തളര്‍ത്തുന്ന ഒന്നായി ഇന്ന് മാറിയിരിക്കുന്നു. എങ്ങനെയാണ് ഫബ്ബിംഗില് നിന്ന് രക്ഷപ്പെടേണ്ടത്? ഫോണ്‍ ഉപയോഗം സാമൂഹ്യ ജീവിത്തെ നിഷേധാത്മകമായി സ്വാധീക്കുന്നു എന്ന് ആദ്യം അവനവന് തിരിച്ചറിയണം. ഫോണിന് ഒരു ബ്രെയ്ക്ക് സമയം സ്വയം നിശ്ചയിക്കണം. കൂടുതല്‍ ഫോണ്‍ സേര്‍ച്ച് ചെയ്യുന്ന ശീലത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. വര്‍ത്തമാനകാല നിമിഷങ്ങളെ പരിപോഷിപ്പിക്കുന്ന അവബോധരീതികള് അഭ്യസിക്കുന്നത് നല്ലതാണ്. വര്‍ത്തമാന കാലത്തില്‍ ജീവിക്കാന്‍ കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മൈന്റ് ഫുള്‍നെസ് രീതികള്‍. ചെയ്യുന്ന കാര്യങ്ങളെ ബോധപൂര്‍വ്വം ആസ്വദിക്കാന്‍ മനസിനെ പരിശീലിപ്പിക്കുക. ഉദാ: ഒരു കാപ്പി കുടിക്കുമ്പോള്‍ അതിന്റെ രുചി ആസ്വദിക്കുക, ചൂട് അനുഭവിക്കുക അങ്ങനെ ചെയ്യുന്ന കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ പൂര്‍ണ്ണമായും കൊണ്ടുവരുത്തുന്നതു വഴി പരിസരാവബോധം വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ മക്കളുടെ മൊബൈല്‍ സമയ ക്രമങ്ങള്‍ ചെറുപ്പം മുതല്‍ അഭ്യസിപ്പിക്കണം. ചില സ്ഥലത്തും സമയത്തും മൊബൈല്‍ ഉപയോഗിക്കാതിരിക്കാന്‍ നിര്ബദ്ധബുദ്ധിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് മൊബൈല്‍ നിയന്ത്രണങ്ങള്‍ എളുപ്പമാണ്. മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണ്. ഫബ്ബിംഗ് അവനെ ഏകാന്തതയുടെ തുരുത്തിലേക്ക് കൊണ്ടുപോകുന്നു എന്ന് മനസിലാക്കി അപരനോടൊത്ത് കുറച്ച് സമയം പങ്കിടാന്‍ ഏവരും ബോധപൂര്‍വ്വം ശ്രദ്ധിക്കണംٹ.ബന്ധങ്ങളെ പണിയണംٹ.
IFDF- Integrated Family Development Forum

